Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala State Film Awards

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. വൈകുന്നേരം വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.

ചടങ്ങിൽ കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കും.

ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്.

Movies

ന​ൽ​കി​യ അ​വാ​ർ​ഡു​ക​ൾ​ക്കെ​ല്ലാം കൈ​യ​ടി​യെ​ന്ന് സ​ജി ചെ​റി​യാ​ൻ; വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ടൊ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് വി​ന​യ​ൻ

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ രം​ഗ​ത്ത്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു പ​രാ​തി​യും ഉ​യ​രാ​ത്ത അ​ഞ്ചാ​മ​ത്തെ സി​നി​മാ അ​വാ​ര്‍​ഡാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് വി​ന​യ​ന്‍റെ കു​റി​പ്പ്.

‘ബ​ഹു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ കാ​ല​ത്ത് കൊ​ടു​ത്ത അ​ഞ്ചു സം​സ്ഥാ​ന സി​നി​മാ അ​വാ​ർ​ഡു​ക​ൾ​ക്കും കൈ​യ​ടി​യോ​ടു കൈ​യ​ടി ആ​യി​രു​ന്നെ​ന്നും ഭ​യ​ങ്ക​ര നീ​തി​പൂ​ർ​വം ആ​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​യു​ന്നു.. ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് നി​ങ്ങ​ളെ​ല്ലാം യോ​ജി​ക്കു​ന്നു​ണ്ടോ?

ഏ​താ​യാ​ലും എ​നി​ക്ക് ഒ​ന്ന​റി​യാം.. 2022ലെ ​അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന എ​ന്‍റെ സി​നി​മ​യ്ക്ക് അ​വാ​ർ​ഡ് നി​ഷേ​ധി​ക്കാ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഇ​ട​പെ​ട്ടു എ​ന്ന വി​വ​രം വെ​ളി​യി​ൽ പ​റ​ഞ്ഞ​ത് ഞാ​നോ അ​തി​ന്‍റെ നി​ർ​മാ​താ​വോ അ​ല്ല.. സാ​ക്ഷാ​ൽ ജൂ​റി അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ്..

അ​ന്ന​ത്തെ ജൂ​റി മെ​മ്പ​ർ​മാ​രാ​യ നേ​മം പു​ഷ്പ​രാ​ജും ജെ​ൻ​സി ഗ്രി​ഗ​റി​യും അ​ക്കാ​ര്യം പ​ച്ച​യ്ക്കു പ​റ​യു​ന്ന വോ​യി​സ് ക്ലി​പ്പു​ക​ൾ ഇ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കി​ട​പ്പു​ണ്ട്..

മി​നി​സ്റ്റ​ർ മ​റ​ന്നു പോ​യെ​ങ്കി​ൽ ഞാ​ൻ ഒ​ന്നു കൂ​ടി എ​ടു​ത്ത​യ​ച്ചു ത​രാം. സ്വ​ജ​ന പ​ക്ഷ​പാ​ത​ത്തി​ലും വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി​യി​ലും ആ​രും ഒ​ട്ടും മോ​ശ​മ​ല്ല.. വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ടൊ​രു കാ​ര്യ​വു​മി​ല്ല'. വി​ന​യ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ. മ​മ്മൂ​ക്ക​യ്ക്ക് കൊ​ടു​ത്ത​പ്പോ​ള്‍ കൈ​യ​ടി. ലോ​കം ക​ണ്ട ഇ​തി​ഹാ​സ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ​രി​പാ​ടി​യാ​യി​രു​ന്നു ലാ​ല്‍​സ​ലാം. അ​തി​നും കൈ​യ​ടി. വേ​ട​നെ​പ്പോ​ലും ത​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന്യൂ ​സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ് ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Movies

നി​ങ്ങ​ൾ ക​ണ്ണ​ട​ച്ചോ​ളൂ, പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ടാ​ണെ​ന്ന് പ​റ​യ​രു​ത്; പ്ര​കാ​ശ് രാ​ജി​നെ​തി​രെ ദേ​വ​ന​ന്ദ

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​നു കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ളെ അ​വ​ഗ​ണി​ച്ച​തി​നെ​തി​രെ ബാ​ല​താ​രം ദേ​വ​ന​ന്ദ. കു​ട്ടി​ക​ൾ​ക്ക് നേ​രെ നി​ങ്ങ​ൾ ക​ണ്ണ​ട​ച്ചോ​ളാ​നും പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ടാ​ണെ​ന്ന് പ​റ​യ​രു​തെ​ന്നും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കാ​ണാ​തെ പോ​യ​തി​ൽ ജൂ​റി ചെ​യ​ർ​മാ​നോ​ട് മ​ർ​ഷം ഉ​ണ്ടെ​ന്നും ദേ​വ​ന​ന്ദ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

‘നി​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് നേ​രെ ക​ണ്ണ​ട​ച്ചോ​ളൂ, പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ട് ആ​ണെ​ന്ന് പ​റ​യ​രു​ത്. കു​ട്ടി​ക​ളും ഈ ​സ​മൂ​ഹ​ത്തി​ന്‍റെ​ആ​ണ്, ഇ​നി വ​രു​ന്ന ഒ​രു ത​ല​മു​റ​യ്ക്ക് നേ​രെ​യാ​ണ് 2024 മ​ല​യാ​ള സി​നി​മ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജൂ​റി ക​ണ്ണ​ട​ച്ച​ത്.

സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​നും, ഗു, ​ഫീ​നി​ക്സും, അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​വും അ​ട​ക്ക​മു​ള്ള ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ കു​ട്ടി​ക​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്കാ​തെ ഇ​രു​ന്ന് കൊ​ണ്ട​ല്ല കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ സി​നി​മ ചെ​യ്യ​ണം എ​ന്ന് പ​റ​യാ​ൻ ശ്ര​മി​ക്കേ​ണ്ട​ത്.

ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​ത് ന​ൽ​കി​യി​രു​ന്നു എ​ങ്കി​ൽ ഒ​രു​പാ​ട് കു​ട്ടി​ക​ൾ​ക്ക് അ​ത് ഊ​ർ​ജം ആ​യി മാ​റി​യേ​നെ. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം കി​ട്ട​ണം എ​ന്നും, അ​വ​രും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗം ആ​ണെ​ന്നും പ​റ​ഞ്ഞ ജൂ​റി ചെ​യ​ർ​മാ​ൻ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കാ​ണാ​തെ പോ​യ​തി​ൽ ക​ടു​ത്ത അ​മ​ർ​ഷം ഉ​ണ്ട്.

എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും, സി​നി​മ പ്ര​വ​ർ​ത്ത​ക​രും, പൊ​തു ജ​ന​ങ്ങ​ളും ഇ​തും ച​ർ​ച്ച ചെ​യ്യ​ണം, അ​വ​കാ​ശ​ങ്ങ​ൾ നി​ക്ഷേ​ധി​ച്ചു കൊ​ണ്ട​ല്ല, മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​ത്, മാ​റ്റ​ങ്ങ​ൾ​ക്ക് ഒ​പ്പം അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യ​ണം'.​ദേ​വ​ന​ന്ദ​യു​ടെ വാ​ക്കു​ക​ൾ.

ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച​യാ​യ സ്ഥാ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നീ​ഷ് വി​ശ്വ​നാ​ഥ​നും സ​ഹ​തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ന്മ​ഥ​നും ബാ​ല​താ​ര​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന ജൂ​റി​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി.

കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും, ആ ​പ്ര​ക​ട​ന​ത്തി​ന് ഒ​രു പ​രാ​മ​ർ​ശ​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ന്നും ആ​ന​ന്ദ് മ​ന്മ​ഥ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

അ​ങ്ങ​നെ, അ​ർ​ഹ​നാ​യ ഒ​രു ബാ​ല​താ​ര​മി​ല്ലെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ല്ല പെ​ർ​ഫോ​ർ​മ​ൻ​സു​ക​ൾ കാ​ഴ്ച്ച​വ​ച്ച ബാ​ല താ​ര​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു എ​ന്ന പ്ര​സ്താ​വ​ന ക​ണ്ട​പ്പോ​ൾ പ​റ​യ​ണ​മെ​ന്ന് തോ​ന്നി. ആ​ന​ന്ദ് മ​ന്മ​ഥ​ന്‍റെ വാ​ക്കു​ക​ൾ.

Movies

ബ​റോ​സി​ലെ ‘വു​ഡു’​വി​ന് ശ​ബ്ദ​മാ​യി; വൈ​ക്കം ഭാ​സി മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ്

മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ത്രി​ഡി ഫാ​ന്‍റ​സി ചി​ത്രം ബ​റോ​സി​ൽ ത്രീ​ഡി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ച്ച വൂ​ഡു​വെ​ന്ന അ​നി​മേ​ഷ​ൻ കാ​ര​ക്ട​റി​ന് ശ​ബ്ദം കൊ​ടു​ത്ത ഹാ​സ്യ ക​ലാ​കാ​ര​ൻ വൈ​ക്കം ഭാ​സി​ക്ക് മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റി​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​തി​സ​ന്ധി​ക​ളി​ൽ മാ​ന​സി​ക​മാ​യി പി​ൻ​ബ​ല​മേ​കു​ന്ന വൂ​ടു​വി​ന്‍റെ പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള സം​സാ​ര​ശൈ​ലി​യും ച​ടു​ല​മാ​യ ശ​രീ​ര​ഭാ​ഷ​യും സി​നി​മ​യി​ൽ വൂ​ടു​വി​നെ ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കി​യി​രു​ന്നു.

അ​നു​യോ​ജ്യ​മാ​യ ശ​ബ്ദ​മാ​യി​രു​ന്നു ആ ​ക​ഥാ​പാ​ത്ര​ത്തെ വ​ലി​യ വി​ജ​യ​മാ​ക്കി​യ​ത്. വൈ​ക്കം ത​ല​യാ​ഴം തോ​ട്ട​ക​ത്താ​ണ് ഭാ​സി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ഷീ​ജ, മ​ക​ൻ ആ​യു​ഷ്. ഞ്ഞു.

Movies

ആ​ദ്യ തി​ര​ക്ക​ഥ​യ്ക്കു​ത​ന്നെ അ​വാ​ർ​ഡ് നേ​ടി ലാ​ജോ ജോ​സ്

അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്ക് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ ലാ​ജോ ജോ​സ് ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​ണ്. തി​ര​ക്ക​ഥാ​കൃ​ത്താ​കു​ക എ​ന്ന ആ​ഗ്ര​ഹം മ​ന​സി​ൽ കു​ടി​യേ​റി​യ​പ്പോ​ൾ ജോ​ലി രാ​ജി​വ​ച്ച് എ​ഴു​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

കോ​ഫി ഹൗ​സ്, റൂ​ത്ത​ന്‍റെ ലോ​കം, ഹൈ​ഡ്രേ​ഞ്ചി​യ, റെ​സ്റ്റ് ഇ​ൻ പീ​സ്, ക​ന്യാ മ​രി​യ എ​ന്നി​ങ്ങ​നെ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ര​ച​ന​ക​ൾ. എ​ഴു​തി​യ നോ​വ​ലു​ക​ൾ എ​ല്ലാം​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

റൂ​ത്തി​ന്‍റെ ലോ​കം വാ​യി​ച്ച സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചു. ബോ​ഗ​യ്ൻ​വി​ല്ല സം​ഭ​വി​ച്ച​ത് അ​ങ്ങ​നെ​യാ​ണ്. ആ​ദ്യ തി​ര​ക്ക​ഥ​യ്ക്കു ത​ന്നെ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലാ​ജോ ജോ​സ്.
നാ​ലു സി​നി​മ​ക​ൾ​ക്കു​കൂ​ടി തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

2027 മു​ത​ൽ ഈ ​സി​നി​മ​ക​ളൊ​ക്കെ റി​ലീ​സ് ചെ​യ്യും. മാ​ട​പ്പാ​ട് വേ​മ്പേ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഇ​പ്പോ​ൾ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്നു. ഭാ​ര്യ സ​രി​ത എ​ൽ​ഐ​സി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി അ​ൽ​വി​ന​യും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ര്യ​നു​മാ​ണ് മ​ക്ക​ൾ.

Movies

മ​മ്മൂ​ട്ടി​യോ ആ​സി​ഫോ? അ​വ​സാ​ന​നി​മി​ഷ​വും ഒ​പ്പ​ത്തി​നൊ​പ്പം; സ്വ​പ്ന നി​മി​ഷ​മെ​ന്ന് താ​രം

മി​ക​ച്ച ന​ട​നു​ള്ള പ​രി​ഗ​ണ​ന​യി​ൽ മ​മ്മൂ​ട്ടി​യു​ടെ പേ​രി​നൊ​പ്പം ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രി​ച്ചാ​ണ് ആ​സി​ഫ് അ​ലി​ക്ക് ഒ​ടു​വി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ലേ​യ്ക്ക് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന​ത്. വീ​ട്ടു​കാ​രു​മൊ​ത്ത് ലൈ​വാ​യി​ട്ടാ​ണ് താ​രം പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ക​ണ്ട​ത്. ഒ​ടു​വി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്താ​ൽ ക​ണ്ണു​നി​റ​ഞ്ഞ ആ​സി​ഫി​നെ മ​ല​യാ​ളി​ക​ൾ ക​ണ്ടു.

ലെ​വ​ൽ ക്രോ​സ്, കി​ഷ്കി​ന്ധാ​കാ​ണ്ഡം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ(​സ്‌​പെ​ഷ​ൽ ജൂ​റി മെ​ൻ​ഷ​ൻ)​മാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ആ​സി​ഫി​ന് ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​ണി​ത്.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം മി​ക​ച്ച ന​ട​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തി​ലു​ള്ള വ​ലി​യ സ​ന്തോ​ഷം ആ​സി​ഫ് അ​ലി പ​ങ്കു​വ​ച്ചു. താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്നും, ഇ​ത് സ്വ​പ്നം കാ​ണു​ക മാ​ത്ര​മ​ല്ല, അ​തി​നാ​യി ശ്ര​മി​ച്ചാ​ൽ നേ​ടാ​നും ക​ഴി​യു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​അ​വാ​ർ​ഡ് എ​ന്നും ആ​സി​ഫ് അ​ലി പ്ര​തി​ക​രി​ച്ചു.

അ​ർ​ഫാ​സ് അ​യൂ​ബ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ലെ​വ​ൽ ക്രോ​സി​ൽ ആ​സി​ഫ് അ​ലി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു പ​റ​യാ​തി​രി​ക്കാ​ൻ ആ​കി​ല്ല. ഒ​പ്പം കി​ഷ്‌​കി​ന്ധ​കാ​ണ്ഡ​ത്തി​ലും രേ​ഖാ​ചി​ത്ര​ത്തി​ലും ആ​സി​ഫ് ത​ന്‍റേ​താ​യ അ​ഭി​ന​യ​പാ​ട​വം കാ​ഴ്ച വ​ച്ചു.

ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ട​ന് വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും ഒ​രേ​പോ​ലെ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. 2009-ൽ ​തു​ട​ങ്ങി​യ യാ​ത്ര 15 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സം​സ്ഥാ​ന അ​വാ​ർ​ഡി​ലേ​യ്ക്ക് എ​ത്തി​ച്ചു.

ചി​ല സി​നി​മ​ക​ൾ പ്ര​തീ​ക്ഷി​ച്ച വി​ജ​യം​നേ​ടാ​തെ വ​ന്ന​പ്പോ​ൾ ആ​സി​ഫ് അ​ലി​യു​ടെ ക​രി​യ​ർ ഇ​ടി​ഞ്ഞു എ​ന്ന് ചി​ല വി​മ​ർ​ശ​ക​ർ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​യ്ക്കു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നു ആ​സി​ഫ് അ​ലി​ക്ക് 2024 ന​ൽ​കി​യ​ത്.

ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ആ​സി​ഫ് ബി​രു​ദ​ത്തി​നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ പ​ര​സ്യ​ങ്ങ​ളി​ലെ മോ​ഡ​ലാ​യും വീ​ഡി​യോ ജോ​ക്കി​യാ​യും ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ഋ​തു​വി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യു​ടെ വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് കാ​ലെ​ടു​ത്തു​വ​ച്ചെ​ങ്കി​ലും ആ​സി​ഫ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ക​ഥ തു​ട​രും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

മൂ​ന്നാ​മ​ത്തെ ചി​ത്രം സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത അ​പൂ​ർ​വ​രാ​ഗ​മാ​യി​രു​ന്നു. ആ​സി​ഫ് അ​ലി​ക്ക് പ്ര​ശ​സ്തി നേ​ടി കൊ​ടു​ത്ത മ​റ്റൊ​രു സി​നി​മ​യാ​യി​രു​ന്നു ഇ​ത്. ബെ​സ്റ്റ് ഓ​ഫ് ല​ക്ക്, ഇ​തു ന​മ്മു​ടെ ക​ഥ, വ​യ​ലി​ൻ എ​ന്നീ സി​നി​മ​ക​ളി​ൽ പി​ന്നീ​ട് നാ​യ​ക​നാ​യെ​ങ്കി​ലും ട്രാ​ഫി​ക്, സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ എ​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​സി​ഫ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​നാ​യി. തു​ട​ർ​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ആ​സി​ഫി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി.

വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. എ​ല്ലാ​ത്തി​നു​മൊ​ടു​വി​ൽ ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ചി​രി​യി​ൽ ആ​സി​ഫ് എ​ല്ലാ​വ​രു​ടെ​യും മ​ന​സ് കീ​ഴ​ട​ക്കാ​ൻ പാ​ക​ത്തി​ന് വ​ള​ർ​ന്നു. ആ​സി​ഫി​ന്‍റെ ചി​രി​ക്ക് പോ​ലും വ​ലി​യ അ​ർ​ഥ​ങ്ങ​ളു​ണ്ടെ​ന്ന് കാ​ലം തെ​ളി​യി​ച്ച സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി. ഇ​പ്പോ​ഴി​താ ത​ന്‍റെ പേ​രി​ലേ​യ്ക്ക് ഒ​രു പു​ര​സ്കാ​രം എ​ഴു​തി​ചേ​ർ​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​യാ​ൾ നി​റ​ഞ്ഞു ചി​രി​ക്കു​ക​യാ​ണ്.

Latest News

Up